ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്ത് ഓഫീസിന് സമീപം ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കള്ള് ഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ചെറിയനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി മാർച്ച്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി മണ്ണാടിക്കൽ അദ്ധ്യത വഹിച്ചു. മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ഉണ്ണി ഇടശേരിൽ, വാർഡ് മെമ്പർ പ്രസന്ന കുമാരി, കർഷക മോർച്ച മണ്ഡലം വൈസ് പ്രസി. നാരായണ പണിക്കർ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ മധുസൂതനൻ, ബിനു ആലക്കോട് എന്നിവർ സംസാരിച്ചു. മഹിളാ മോർച്ച പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി, മണ്ഡലം ഖജാൻജി ജയശ്രീ മാമ്പ്ര, പഞ്ചായത്ത് ഭാരവാഹികളായ അശോകൻ മുളവേലിൽ, ജയലക്ഷ്മി, ബാബുരാജ് എന്നിവർ നേതൃത്വം നൽകി.