അടൂർ : അടൂർ ജനറൽ ആശുപത്രിയിലെ ട്രോമ കെയർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രാവർത്തികമാക്കുക, ആരോഗ്യ മന്ത്രിയും അടൂർ എം.എൽ.എയും ജനറൽ ആശുപത്രിയോടും കാണിക്കുന്ന അവഗണനകൾക്കെതിരെയും ബി.ജെ പി അടൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ.കെ ബിനുമോൻ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡന്റ്‌ ഗോപൻ മിത്രപുരം അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ്‌ അനിൽ നെടുംമ്പള്ളിൽ മുഖ്യ പ്രഭാഷണം നടത്തി.എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ്‌ രൂപേഷ് അടൂർ,മണ്ഡലം ജനറൽ സെക്രട്ടറി സജി മഹർഷിക്കാവ്, അജി വിശ്വനാഥ്, രവീന്ദ്രൻ മാങ്കൂട്ടം,ശ്രീജ പ്രദീപ്,എസ് വേണുഗോപാൽ, ശ്രീലേഖ ഹരികുമാർ, വിനോദ് വാസുദേവൻ, അനന്തു പി.കുറുപ്പ്, പ്രദീപ് കുമാർ,സുനിൽകുമാർ,സാംകുട്ടി,ബിജുകുമാർ എന്നിവർ സംസാരിച്ചു. മഹേഷ് കുമാർ സിയാദ്,ജയൻ, രമണൻ, ദിലീപ് കുമാർ, ഷാജി.ശ്യാം കരുവാറ്റ എന്നിവർ പ്രതിഷേധ ധർണയ്ക്ക് നേതൃത്വം നൽകി.