മണിയാർ: പ്രധാന റോഡിൽ അരീക്കക്കാവ് തടി ഡിപ്പോയ്ക്ക് സമീപവും മണിയാർ ഡാം റോഡിലും കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. തകരാറിലായ തെരുവ് വിളക്കുകൾ മാറ്റിയിടാത്തതുകാരണം രാത്രിയിൽ മാലിന്യം തള്ളുന്നതിന് സൗകര്യമാണ്. രാത്രികാല പൊലീസ് പട്രോളിംഗ് വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. മണിയാർ പൊലീസ് ക്യാമ്പ് തൊട്ടടുത്താണ്. തടി ഡിപ്പോയ്ക്ക് സമീപം തള്ളുന്ന മാലിന്യം തോട്ടിലൂടെ മണിയാർ ഡാം സ്ഥിതി ചെയ്യുന്ന കക്കാട്ടാറിൽ പതിക്കുകയാണ്. ഇവിടെ കുടിവെള്ള വിതരണത്തിനുള്ള പമ്പ് ഹൗസുണ്ട് . പൊലീസും പഞ്ചായത്ത് അധികൃതരും ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.