തിരുവല്ല: മാർത്തോമ്മ കോളേജ് സ്റ്റേഡിയത്തിൽ നടക്കുന്ന 41ാമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടും എറണാകുളവും സെമിയിൽ കടന്നു. ആദ്യ ക്വാർട്ടർ ഫൈനലിൽ കോഴിക്കോട് ജില്ല 3 നെതിരെ 5 ഗോളുകൾക്ക് തൃശൂരിനെ പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു.
രണ്ടാം ക്വാർട്ടറിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് പത്തനംതിട്ടയെ പരാജയപ്പെടുത്തി എറണാകുളവും സെമിയിൽ പ്രവേശിച്ചു. ഇന്ന് രാവിലെ 7ന് കാസർഗോഡ് മലപ്പുറത്തെയും വൈകിട്ട് 3.30ന് തിരുവനന്തപുരം വയനാടിനെയും നേരിടും.