me
ഇലന്തൂർ പഞ്ചായത്തിലെ തെളിനീരൊഴുകും പദ്ധതി പ്രസിഡൻ്റ് മേഴ്സി മാത്യു ഉദ്ഘാടനം ചെയ്യുന്നു

ഇലന്തൂർ : പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ "തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ പഞ്ചായത്തുതല പരിപാടി പ്രസിഡന്റ് മേഴ്സി മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം.ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.എ ഇന്ദിര, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.കെ.ജെ സിനി,വാർഡ് അംഗങ്ങളായ വിൻസൻ തോമസ് ചിറക്കാല , ഗ്രേസി സഖറിയ, തുളസിയമ്മ കെ.ആർ.സുരേഷ് കെ.ജി,പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ,വി.ഇ.ഒ വിനോദ് , എച്ച് .സി.പ്രശാന്ത്, രഘു,തൊഴിലുറപ്പ് ഓവർസീയർ അനീഷ്,സുനിത,ചിഞ്ചു,രണജിത്ത്,സി.ഡി.എസ് മെമ്പർ ഡെയ്സി, എ.ഡി.എസ് ചെയർപെഴ്സൺ ജ്യോതി ശെൽവം, ശശിധരൻ നായർ , ആശാവർക്കർ മണി എന്നിവർ പ്രസംഗിച്ചു.