strike

പത്തനംതിട്ട : വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കേന്ദ്ര സർക്കാർ നയങ്ങൾക്കും എതിരെ ഇടതുപാർട്ടികൾ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടി ആറൻമുള മണ്ഡലത്തിൽ പത്തനംതിട്ട, കോഴഞ്ചേരി, ഇരവിപേരൂർ എന്നിവിടങ്ങളിൽ നടക്കും. 29 ന് വൈകിട്ട് നാലിനാണ് പ്രതിഷേധ സമരം. ആലോചന യോഗത്തിൽ ബി. ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് കൺവീനർ ടി.കെ.ജി നായർ, എ. പത്മകുമാർ, പി.ആർ.പ്രദീപ്, ജേക്കബ് ഇരട്ടപ്പുളിക്കൻ, നിസാർ നൂർ മഹൽ, സുമേഷ് ഐശ്വര്യ തുടങ്ങിയവർ സംസാരിച്ചു.