നിലമ്പൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ സീനിയർ ശുശ്രൂഷകനും ഐ.പി.സി നിലമ്പൂർ സൗത്ത് സെന്റർ പാസ്റ്ററുമായ ചെങ്ങന്നൂർ പുത്തൻതെരുവ് വെട്ടുകുഴിയിൽ പാസ്റ്റർ വി.ജെ.ജോർജ് (തട്ടയിൽ പാപ്പച്ചൻ 96) നിര്യാതനായി. സംസ്‌കാരം ജൂൺ ഒന്നിന് ന്യൂ ഹോപ്പ് ബൈബിൾ കോളേജ് കാമ്പസിൽ. . ഭാര്യ: പരേതയായ ഏലിയാമ്മ ജോർജ്, നാരകത്താനി മുക്കുഴിക്കൽ കുടുംബാംഗമാണ്. മക്കൾ: പാസ്റ്റർ ജോൺ ജോർജ് (ഐ.പി.സി മലബാർ മേഖലാ പ്രസിഡന്റ്, നിലമ്പൂർ ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഡയറക്ടർ), മേരിയമ്മ ജോയി (കുളക്കട), ഡോ. ജേക്കബ് ജോർജ് (യുഎസ്), എലിസബത്ത് കുര്യൻ (തലവടി). മരുമക്കൾ: സാറാമ്മ ജോർജ് (യുഎസ്), വത്സല ജേക്കബ് (യുഎസ്), പാസ്റ്റർ ബാബു തലവടി (ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗം), പരേതനായ റവ. ജോയി കുളക്കട.