sndp
എസ്.എൻ.ഡി.പി യോഗം 2295 നമ്പർ വകയാർ സെന്റർ ശാഖയിലെ 24 മത് ഗുരുദേവ പ്രതിഷ്ഠ വാർഷീകം യൂണിയൻ പ്രസിഡണ്ട് കെ.പത്മകുമാർ ഉത്‌ഘാടനം ചെയ്യുന്നു.

കോന്നി: എസ്.എൻ.ഡി.പി യോഗം 2295 -ാം നമ്പർ വകയാർ സെന്റർ ശാഖയിലെ 24 ാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികം യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.എസ്.ശ്രീനിവാസ് അദ്ധ്യക്ഷത വഹിച്ചു. യുണിയൻ സെക്രട്ടറി ഡി.അനിൽകുമാർ പ്രതിഷ്ഠാദിന സന്ദേശം നൽകി. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ , യുണിയൻ കൗൺസിലർ പി.വി.രണേഷ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ,ആർ, സലീലനാഥ്‌, ശാഖാ സെക്രട്ടറി ചന്ദ്രിക ധർമ്മദാസ്, വൈസ് പ്രസിഡന്റ് ഡി.സന്തോഷ്‌കുമാർ, അരുൺ മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. അഷ്ടദ്രവ്യഗണപതിഹോമം, ഗുരുപൂജ, പ്രഭാഷണം, അന്നദാനം, സമൂഹപ്രാർത്ഥന, ദീപാരാധന, കലാസന്ധ്യ എന്നിവയും നടന്നു.