തിരുവല്ല: നെടുമ്പ്രം പഞ്ചായത്ത് മുൻ ഉപാദ്ധ്യക്ഷ അന്തരിച്ച ശ്രീദേവി സതീഷ്‌കുമാറിന്റെ സ്മരണാർഥം മണിപ്പുഴ സംസ്‌കൃതി ഗ്രാമസേവാസമിതി സംസ്‌കൃതി-ശ്രീദേവി സേവന പുരസ്കാരം ഏർപ്പെടുത്തി. തിരുവല്ല താലൂക്കിൽ സമൂഹിക സേവന രംഗത്ത് മികവുപുലർത്തുന്ന വ്യക്തിക്ക് പുരസ്കാരം നൽകും. പേരുകൾ സ്വന്തമായോ, മറ്റുള്ളവർക്കോ നാമനിർദേശം ചെയ്യാം. ഫോട്ടോയും, നടത്തുന്ന സേവനത്തെപ്പറ്റിയുള്ള ചെറുകുറിപ്പും സഹിതം ചുവടെ നൽകിയ വാട്സ്ആപ് നമ്പരിൽ അപേക്ഷ അയയ്ക്കണം. തിരഞ്ഞെടുക്കുന്നവർക്ക് ജൂൺ മൂന്നിന് വൈകിട്ട് 6.30ന് മണിപ്പുഴ ഗായത്രി ഓഡിറ്റോറിയത്തിൽ മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ പുരസ്കാരം സമ്മാനിക്കും. ഫോൺ: 8714308883.