
തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സ് ഇന്നും നാളെയും യൂണിയൻ ഒാഡിറ്റോറിയത്തിൽ നടക്കും. ഇന്ന് രാവിലെ 9.30ന് ആർ.ഡി.ഒ കെ.ചന്ദ്രശേഖരൻ നായർ ഉദ്‌ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ. ജി.ബിജു, യൂണിയൻ കൗൺസിൽ അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. ഫോൺ: 0469 2700093.