അടൂർ: താലൂക്ക് എൻ.എസ്.എസ് യൂണിയൻ, താലൂക്ക് ഹ്യൂമൻ റിസോഴ്സ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ താലൂക്കിലെ 92 കരയോഗങ്ങളിലെ വനിതാസമാജം, സ്വയംസഹായ സംഘം ഭാരവാഹികൾക്കായി ഇന്ന് രാവിലെ 10ന് ശിൽപ്പശാല നടത്തും. വനിതകൾ സമൂഹത്തിലും തൊഴിൽ രംഗത്തും അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, സ്ത്രീയും കുടുംബവും എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടത്തുന്ന ശില്പശാല യൂണിയൻ പ്രസിഡന്റ് കലഞ്ഞൂർ മധു ഉദ്ഘാടനം ചെയ്യും. അഡ്വ.സിന്ധു ഗോപാലകൃഷ്ണൻ നേതൃത്വം നൽകും. യൂണിയൻ സെക്രട്ടറി വി.ആർ.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും.