a

അടൂർ : സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ മണക്കാല റീജിയണൽ ഒാഫീസിൽ ആറ് മാസം നീണ്ടുനിൽക്കുന്ന അൺ പെയ്ഡ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിംഗ് ഡിപ്ളോമയോ ബി. ടെക് ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യതയും മറ്റുവിവരങ്ങളും അടങ്ങുന്ന അപേക്ഷ റീജിയണൽ എൻജിനീയർ, നിർമ്മിതി കേന്ദ്രം, മണക്കാല പി. ഒ, അടൂർ എന്ന വിലാസത്തിൽ ജൂൺ 15 ന് മുൻപ് നൽകണം.. കൂടുതൽ വിവരങ്ങൾക്ക് ഫോൺ- 04734 296587, 8111882860