പ്രമാടം: കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റർ നടത്തിയ എം.പി വീരേന്ദ്രകുമാർ അനുസ്മരണ പ്രബന്ധ രചനാ മത്സരത്തിൽ വിജയിച്ച പ്രമാടം നേതാജി ഹയർസെക്കൻഡറി സ്‌കൂളിലെ എം.എസ് അരുന്ധതിക്ക് ഇന്ന് ഉച്ചക്ക് മൂന്നിന് കോഴഞ്ചേരി വൈ.എം.സി.എ യിൽ നടക്കുന്ന എം.പി വീരേന്ദ്രകുമാർ സ്മൃതി സംഗമത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് സമ്മാനദാനം നടത്തും.