പത്തനംതിട്ട: ജില്ലാ വടംവലി അസോസിയേഷൻ പൊതുയോഗം സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.ഡി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പി.ആർ ഗിരീഷ്, സജീവ് കുട്ടപ്പൻ, ഷൈൻരാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.ഡി മോഹൻദാസ് (പ്രസിഡന്റ്), മിനികുമാരി, അശ്വിൻമോഹൻ, വിനു തോമസ്, (വൈസ് പ്രസിഡന്റുമാർ), വി.അഭിലാഷ് (സെക്രട്ടറി), ഡി.രാജേഷ് കുമാർ, ടോജി തോമസ്, എസ്.ദീപു (ജോ. സെക്രട്ടറിമാർ), ഉണ്ണിമോഹൻ (ട്രഷറർ).