പത്തനംതിട്ട : ഡാം റീഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് (ഡി.ആർ.ഐ.പി)പദ്ധതിയുടെ ഭാഗമായി പുതുതായി നിർമ്മിച്ച കക്കാട് ഡാം ഡാം സേഫ്റ്റി ഡിവിഷന്റേയും അനുബന്ധ ഫീൽഡ് ഓഫീസായ കൊച്ചുപമ്പ ഡാം സേഫ്റ്റി സബ് ഡിവിഷൻ ഓഫീസിന്റേയും ഉദ്ഘാടനം 30ന് വൈകിട്ട് 3ന് സീതത്തോട് ശ്രീനാരായണ സാംസ്‌കാരിക നിലയത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും.കെ.യു ജനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ആന്റോ ആന്റണി എം.പി മുഖ്യാതിഥി ആയിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ, ഇൻഡിപെൻഡന്റ് ഡയറക്ടർ വി.മുരുകദാസ് , ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സീതത്തോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാം സേഫ്റ്റി ഡിവിഷൻ ഓഫീസ് പദ്ധതിയുടെ തുടക്കകാലത്ത് നിർമ്മിച്ച താൽകാലിക കെട്ടിടങ്ങളിലാണ് നിലവിൽ പ്രവർത്തിക്കുന്നത്.