28-pdm-nss
പന്തളം എൻ എസ് എസ് സ്‌കൂളിൽ നടന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ക്യാമ്പ് പന്തളം സിഐ എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പന്തളം: പന്തളം എൻ.എസ്.എസ് ബോയ്‌സ് ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ത്രിദിന ക്യാമ്പ് പി.ടി.എ പ്രസിഡന്റ് കെ.എ. ഗോപാലകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
പന്തളം എസ്‌.ഐ സി.കെ. വേണു, അടൂർ സബ് ഡിവിഷൻ എ.എൻ.ഒ ആർ.എസ്. ശ്രീകുമാർ, തോട്ടക്കോണം ഗവ. ഹൈസ്‌കൂൾ ഡ്രിൽ ഇൻസ്ട്രക്ടർ രാജീവ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ അമീഷ്, സുബീക്ക്,. പ്രഥമാദ്ധ്യാപിക ശ്രീലത കെ, സി.പി.ഒ ഉഷ ജി. കുറുപ്പ് എന്നിവർ പ്രസംഗിച്ചു.
ഡ്രിൽ ഇൻസ്ട്രക്ടർ യു. കൃഷ്ണനുണ്ണി, സി.പി.ഒമാരായ ഉഷ .ജി. കുറുപ്പ്, ദീപ പി. പിള്ള എന്നിവർ നേതൃത്വം നൽകി.