28-anandaraj
മെഴുവേലി പത്മനാഭോദയം ടീച്ചേഴ്‌സ് ട്രയിനിംഗ് ഇൻസ്റ്റിറ്റിയൂട്ടും, അഗ്രികൾച്ചറൽ ഡിപ്പാർട്ട്‌മെന്റും സംയുക്തമായി നടപ്പാക്കുന്ന നാടൊരുക്കാം നമ്മളൊന്നായ് പദ്ധതിയുടെയും, ദശദിന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനവും എസ് എൻ ട്രസ്റ്റ് ചെങ്ങന്നൂർ ആർ ഡി സി ചെയർമാൻ ഡോ: ഏ വി ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു. എസ് എൻ ട്രസ്റ്റ് ലോക്കൽ കമ്മറ്റി കൺവീനർ സുരേഷ് കുമാർ കെ , വൈസ് ചെയർപേഴ്‌സൺ ശ്രദേവി കെ.എസ്, പ്രിൻസിപ്പൽ താര ചന്ദ്രൻ ,കൃഷി ആഫീസർ സുലജ,ലത അനിൽ ,കുമാരി രസന, ഗൗതം മധു ,സുരേഷ് തുടങ്ങിയവർ സമീപം

മെഴുവേലി: പദ്മനാഭോദയം ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും, അഗ്രിക്കൾച്ചറൽ ഡിപ്പാർട്ട്‌മെന്റും സംയുക്തമായി നടപ്പാക്കുന്ന നാടൊരുക്കാം നമ്മളൊന്നായ് പദ്ധതിയുടെയും, ദശദിന സഹവാസ ക്യാമ്പിന്റെയും സമാപന സമ്മേളനം എസ് എൻ ട്രസ്റ്റ് ചെങ്ങന്നൂർ ആർ. ഡി. സി ചെയർമാൻ ഡോ:എ. വി ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. എസ് .എൻ. ട്രസ്റ്റ് ലോക്കൽ കമ്മിറ്റി കൺവീനർ സുരേഷ് കുമാർ .കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർപേഴ്‌സൺ ശ്രദേവി കെ.എസ്, മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ താര ചന്ദ്രൻ , കൃഷി ഒാഫീസർ സുലജയിൽ നിന്ന് ഫലവൃക്ഷത്തൈകളും, വിത്തുകളും സ്വീകരിച്ചു കൊണ്ട് പദ്ധതി ഉദ്ഘാടനംചെയ്തു. ലത അനിൽ ,കുമാരി രസന, ഗൗതം മധു ,സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.