കോന്നി: സാംബവ മഹാസഭ കോന്നി യൂണിയൻ വാർഷിക സമ്മേളനത്തിന് പൂങ്കാവിൽ തുടക്കമായി. സമ്മേളനത്തിന്റ ഭാഗമായി വിദ്യാർത്ഥി സംഗമം, വനിതാ സംഗമം, മുഖാമുഖം, പ്രസംഗം മത്സരം, ക്വിസ് മത്സരം. കലാപരിപാടികൾ എന്നിവ നടന്നു. വിദ്യാർത്ഥി സംഗമം കോന്നി പൊലീസ് സബ് ഇൻസ്പെക്ടർ സജു ഏബ്രഹാമും വനിതാ സംഗമം കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയും ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ ട്രയിനർ അനീഷ് ജോർജ് മുഖാമുഖം ക്ലാസ് നയിച്ചു. സാംബവ മഹാസഭ വനിത സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഭാരതി വിശ്വനാഥ്, വനിതാ സമാജം യൂണിയൻ പ്രസിഡന്റ വിജയമ്മ ദാമോദരൻ, ബിന്ദു സുരേഷ്, യൂണിയൻ കൗൺസിലർ മനോഹരൻ, ശിവകീർത്തന മനോജ്, ഋഷികേശ്, അഖിലാ മോൾ എന്നിവർ സംസാരിച്ചു.