മല്ലപ്പള്ളി : മതവിദ്വേഷ പോസ്റ്റ് ഫെയ്സ് ബുക്കിൽ ഇട്ടെന്ന പരാതിയിൽ ബി.ജെ.പി പ്രവർത്തകനെ പെരുമ്പട്ടിപൊലീസ് അറസ്റ്റു ചെയ്തു. വായ്പൂര് മധുര മുറ്റത്ത് വീട്ടിൽ രാജു പിള്ള എന്നറിയപ്പെടുന്ന വാസുദേവൻ (63) ആണ് അറസ്റ്റിലായത്. ഈ മാസം 24,25 തീയതികളിൽ ഇസ്ലാം മതത്തെയും , മദ്രസ വിദ്യാഭ്യാസം മനുഷ്യരാശിക്ക് നാശമാണെന്നും അവഹേളിക്കുന്ന വിധം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടെന്ന പരാതിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനായ കോട്ടാങ്ങൽ സ്വദേശി മരംകൊള്ളിൽ അൽത്താഫ് എം.സലിം നല്കിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.