മല്ലപ്പള്ളി: പുറമറ്റം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും , സെന്റ് ബഹനാൻസ് ഹൈസ്സ്കൂൾ എസ്.പി.സി. യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ശുചിത്വ ബോധ വത്കരണ സന്ദേശ റാലിയും ക്ലാസും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി ഫ്ലാഗ് ഓഫ് ചെയ്തു. പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ജിബി വർഗീസ് ജൂനിയർ ഹെൽത്ത് ഇ സ്പെക്ടർ പ്രദീപ് ബി. പിള്ള എന്നിവർ ക്ലാസ് നയിച്ചു. റോഷ്നി ബിജു,​ വിനു തോമസ്,​ ലൗലി പി.ഏബ്രഹാം,​ അരുൺ ഗോപി ,ഹെഡ് മിസ്ട്രസ് മേരി ജോർജ്ജ്,​ പ്രിൻസിപ്പൽ ഡോ.ജേക്കബ് ഏബ്രഹാം എന്നിവർ നേതൃത്വം നല്കി.