bus
ടി.കെ റോഡിൽ അപകടത്തിൽപ്പെട്ട ചില്ലുപൊട്ടിയ കെ. എസ്.ആർ. ടി.സി ബസ്.

തിരുവല്ല: ടി.കെ. റോഡിലെ കറ്റോട് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. കറ്റോട് പാലത്തിന് സമീപം ഇന്നലെ വൈകിട്ട് നാലരയോടെ യായിരുന്നു അപകടം. തിരുവല്ല ഭാഗത്ത് നിന്ന് കോഴഞ്ചേരി ഭാഗത്തേക്കുപോയ കെ.എസ്.ആർ.ടി.സി ബസും പിക്കപ്പ് വാനും ഇന്നോവ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. മുമ്പിൽ പോയ ഇന്നോവ കാറിന്റെ പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്ന് ഇന്നോവ കാർ തെന്നിമാറി. അപകടശബ്ദം കേട്ട് ഇന്നോവയുടെ മുമ്പിൽ പോയിരുന്ന പിക്കപ്പ് പെട്ടെന്ന് ബ്രേക്ക് ചവിട്ടി. തുടർന്ന് പിക്കപ്പിന്റെ പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. പിക്കപ്പിന്റെ പിന്നിലിടിച്ച് കെ.എസ്.ആർ.ടി സി ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു. ആർക്കും പരിക്കില്ല.