പത്തനംതിട്ട : കോഴഞ്ചേരി - ചെങ്ങന്നൂർ റോഡിൽ പുന്നംതോടത്തിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ട് സുവിശേഷ പ്രവർത്തകർ മരിച്ചു. . പുനലൂർ ഇടമൺ ഉറുകുന്ന് മേരി വിലാസത്തിൽ ബെനൻസ് ഡേവിഡ് (43), കട്ടപ്പന തോപ്രാംകുടി ചരുവിളയിൽ ജയിംസ് ( 49 ) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.45 നായിരുന്നു അപകടം. മൃതദേഹങ്ങൾ കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിൽ. കാർ ഓടിച്ചിരുന്ന റാന്നി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രക്തം വാർന്ന് സ്കൂട്ടർ യാത്രക്കാരിലൊരാൾ റോഡിൽ അര മണിക്കൂറോളം കിടന്നതായും ആരും വാഹനങ്ങൾ നിറുത്തിയില്ലെന്നും സമീപവാസികൾ പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി ആറൻമു ള എസ് .എച്ച്. ഒ സി.കെ. മനോജ് പറഞ്ഞു