പത്തനംതിട്ട: ജെ.സി.ഐ മേഖല 22 ന്റെ 2022 ലെ കർമ്മ ശ്രേഷ്ഠാ പുരസ്‌കാരം കോന്നി എം. എൽ. എ. കെ.യു .ജനീഷ്‌കുമാറിന് ലഭിച്ചു. കോന്നി മണ്ഡലത്തിലെ ടൂറിസം, ആരോഗ്യം, വിദ്യാഭാസം, ദുരിതാശ്വസം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, യുവജനക്ഷേമ പ്രവർത്തനങ്ങൾ, കലാകായിക മേഖലയിൽ ചെയ്ത സേവനങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡെന്ന് മേഖല 22 പ്രസിഡന്റ് മനു ജോർജ് പറഞ്ഞു. . യുത്ത് ഐക്കൺ അവാർഡിന് മുൻ ഇന്ത്യൻ ബാസ്‌കാറ്റ്‌ബാൾ ക്യാപ്റ്റൻ ഗീതു അന്ന രാഹുൽ അർഹയായി.