കോന്നി: തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറയിലേക്ക് ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോന്നി ബ്ളോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ഗതാഗത വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി. യാത്രാദുരിതത്തെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. നേരത്തെ മണ്ണീറയിലേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ. ടി .സി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു. വനാന്തര ഗ്രാമമായ മണ്ണീറയിൽ 500 കുടുംബങ്ങളാണ് താമസിക്കുന്നത്. വിദ്യാർത്ഥികൾ രണ്ടര കിലോമീറ്റർ വനത്തിലൂടെ നടന്നാണ് കോന്നി- തണ്ണിത്തോട് റോഡിലെ മുണ്ടുമുഴിയിലെത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ബസ് കയറിപോകുന്നത്.