agri
മിത്രപുരം സക്തൂർബ ഗാന്ധിഭവനിൽ നടപ്പാക്കുന്ന ഞങ്ങളും ീൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഉദ്ഘാടനം പറക്കോട് ബ്ളോക്ക് പഞ്ചായത്തംഗം എ. പി. സന്തോഷ് നിർവ്വഹിക്കുന്നു.

അടൂർ : കേരള സർക്കാരിന്റ 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയിൽ അടൂർ മിത്രപുരം കസ്തൂർബ ഗാന്ധി ഭവൻ അന്തേവാസികളും പങ്കുചേർന്നു. ഗാന്ധിഭവൻ കുടുംബാംഗങ്ങൾക്ക് അടൂർ കൃഷിഓഫീസർ ആലിയ ഫർസാന വിത്ത് പായ്ക്കറ്റുകൾ കൈമാറി. ഗാന്ധിഭവൻ അന്തേവാസി രാമചന്ദ്രൻ ഏറ്റുവാങ്ങി. അടൂർ മുൻസിപ്പാലിറ്റി കൃഷിവിഭാഗം കൺവീനറും കൗൺസിലറുമായ സൂസി ജോസഫ് അദ്ധൃക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗം എ പി സന്തോഷ് യോഗം ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ ഡയറക്ടർ കുടശനാട് മുരളി ആമുഖ പ്രഭാഷണം നടത്തി. .കവി ആർ രാമകൃഷ്ണൻ, എസ്.മീരാസാഹിബ്, ദീപ,അഞ്ജന തുടങ്ങിയവർ പ്രസംഗിച്ചു.