മല്ലപ്പള്ളി : കാവനാൽ കടവ് - നൂറോമ്മാവ് റോഡിലെ യാത്ര ദുരിതമാകുന്നു. മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ കുടിവെള്ള പദ്ധതിയ്ക്കായി പൈപ്പുകൾ സ്ഥാപിച്ചതാണ് കുഴികൾ നിറഞ്ഞ് ശോച്യാവസ്ഥയ്ക്ക് കാരണമായത്. പൈപ്പു കുഴികൾ കാരണം റോഡ് പൂർണമായും തകർന്നിരിക്കുകയാണ്. മഴ കനത്തതും റോഡിലെ യാത്ര ദുരിതമാക്കി. ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്. കുഴികളിലെ വെള്ളം നിറഞ്ഞ് ചെളിയടക്കം റോഡിലേക്ക് ഒഴുകുകയാണ്. വലിയ വാഹനങ്ങൾ എത്തുമ്പോൾ ചെളിയിൽ കുളിച്ചാണ് കാൽനടക്കാരുടെ യാത്ര. മാസങ്ങൾ മുമ്പാണ് പൈപ്പു സ്ഥാപിക്കാൻ തുടങ്ങിയത്. ഇതിലെ കാലതാമസമാണ് നാടിനെ റോഡ് ചെളിക്കുളമാകാൻ കാരണം. കാലവർഷം ശക്തിപ്രാപിക്കുന്നതിന് മുമ്പെങ്കിലും അടിയന്തരമായി പെൈപ്പുകളുടെ നിർമ്മാണം പൂർത്തിയാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.