പ്രമാടം : മഴക്കാലത്തിന് മുമ്പ് പൂങ്കാവ് ജംഗ്ഷനിലെ ഓടകൾ അടിയന്തിരമായി വൃത്തിയാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. മഴ ശക്തമാകുമ്പോൾ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്. ഇത് വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സ്കൂൾ തുറക്കുന്നതോടെ വെള്ളക്കെട്ട് ഇരട്ടി ദുരിതമാകും. പ്രമാടം പഞ്ചായത്തിലെ പ്രധാന ജംഗ്ഷനാണ് പൂങ്കാവ്.