
കോന്നി : കൊക്കാത്തോട് അള്ളുങ്കലിൽ വീട്ടുമുറ്റത്ത് അവശനിലയിലെത്തിയ കാട്ടാന ചരിഞ്ഞു. അള്ളുങ്കൽ ശേഖരന്റെ വീട്ടു മുറ്റത്താണ് പിടിയാനയെ ഇന്നലെ രാവിലെ കണ്ടത്. ആനയ്ക്ക് രോഗമുള്ളതായി സംശയമുണ്ട്. ക്ഷീണാവസ്ഥയിൽ കാണപ്പെട്ട ആനയുടെ വാൽ മുറിഞ്ഞ നിലയിലാണ്. വനപാലകർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചിട്ടും ആന നിന്നിടത്തു നിന്ന് മാറിയില്ല. വൈകിട്ടോടെയാണ് ആന ചരിഞ്ഞത്.