അടൂർ : അടൂർ പ്രവാസി സംഘം അടൂരിനായി അത്യാധുനിക സംവിധാനത്തോടുകൂടി സമർപ്പിക്കുന്ന ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം 30ന് ഉച്ചക്ക് 3ന് കെ.എസ്.ആർ.ടി.സി കോർണറിൽ കേന്ദ്ര വിദേശ,പാർലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരൻ നിർവഹിക്കും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് മുഖ്യപ്രഭാഷണം നടത്തും. സാമൂഹിക, സാംസ്ക്കാരിക, സേവന, ആരോഗ്യ, രാഷ്ട്രീയ മേഖലകളിലുള്ളവർ ചടങ്ങിൽ പങ്കെടുക്കും.അടൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളായ സംഘ പരിവാർ പ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് അടൂരിന് പുതിയ ആംബുലൻസ് ലഭിച്ചത്. അടൂർ പ്രവാസി സംഘം എന്ന പേരിലുള്ള ട്രസ്റ്റിന്റെ കീഴിലാണ് ആംബുലൻസ് സർവീസ് നടത്തുന്നത്. ഇതിനോടകം നിരവധി സേവന പ്രവർത്തനങ്ങളാണ് പ്രവാസി സംഘത്തിന്റെ കീഴിൽ ചെയ്ത് വരുന്നത്.