kss
കേരളാ സാംബവർ സൊസൈറ്റിയുടെ വാർഷിക ദിനാചരണം തുവയൂരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: കേരളാ സാംബവർ സൊസൈറ്റിയുടെ വാർഷിക ദിനാചരണം 26,27 തീയതികളിൽ കെ.എസ്.എസ് തുവയൂർ ശാഖയുടെ നേതൃത്വത്തിൽ മലങ്കാവ് വേൾഡ് വിഷൻ സെന്ററിൽ നടന്നു. 26ന് അടൂർ ജനറൽ ആശുപത്രിയിൽ ഭക്ഷണപ്പൊതി വിതരണോദ്ഘാടനം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 27 ന് രാവിലെ തുവയൂർ ശാഖയിൽ വൃക്ഷത്തൈ നടീൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.ആർ.രാമൻ നിർവഹിച്ചു.കെ.എസ്.എസിന്റെ ചരിത്രം സംസ്ഥാന ജനറൽ സെക്രട്ടറി ഐ.ബാബു കുന്നത്തൂർ അവതരിപ്പിച്ചു. ആർ.രാമകൃഷ്ണൻ പാരിപ്പള്ളി കാവാരികുളം കണ്ഠൻ കുമാരന്റെ ജീവചരിത്രം വിവരിച്ചു. സാംസ്‌കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.കെ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, വാർഡ് മെമ്പർ കെ.ജി.ശിവദാസൻ, കെ.ആർ.ചന്ദ്രമോഹനൻ,വി.ആർ.വിശ്വനാഥൻ, ജയകുമാർ,വിനോദ് തുവയൂർ, ടി.കെ.രാജേഷ്, ആനന്ദൻ, സിന്ധു മുരളി,യമുനരാജ്, ബിജു രാജ്, സുരേഷ്, ശ്റീജ മനോജ്, സന്ധ്യബിജു, ഉമേഷ്, നിഷ, ഇ.രാഘവൻ എന്നിവർ സംസാരിച്ചു.താലൂക്ക് സെക്രട്ടറി എ.ശശി സ്വാഗതവും കെ.ബി.രവീന്ദ്രൻ നന്ദിയും പറഞ്ഞു.