sndp
എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ സംഘടിപ്പിച്ച വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്‌സിന്റെ ഉദ്ഘാടനം ആർ.ഡി.ഒ കെ.ചന്ദ്രശേഖരൻ നായർ നിർവ്വഹിക്കുന്നു

തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസിലിംഗ് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സിന്റെ ഉദ്ഘാടനം ആർ.ഡി.ഒ കെ.ചന്ദ്രശേഖരൻ നായർ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, പ്രസന്നകുമാർ, അനിൽ ചക്രപാണി, സരസൻ ഓതറ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ, വനിതാസംഘം വൈസ് പ്രസിഡന്റ്
മണിയമ്മ സോമശേഖരൻ, വനിതാസംഘം കോർഡിനേറ്റർ മോനിയമ്മ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വിശാഖ് പി.സോമൻ, സൈബർസേന ചെയർമാൻ ശരത് ബാബു, കൺവീനർ അശ്വിൻ ബിജു, സൈബർ സേന ജോ.കൺവീനർ അവിനാശ് എ.എം. എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ ഷൈലജ രവീന്ദ്രനും,ഡോ.ശരത്ചന്ദ്രനും ക്ലാസെടുത്തു. . ഇന്ന് കൊടുവഴങ്ങ ബാലകൃഷ്ണൻ, രാജേഷ് പൊന്മല എന്നിവർ ക്ലാസെടുക്കും. സമാപന സമ്മേളനത്തിൽ യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.