ഏനാത്ത് : ജില്ലാപഞ്ചായത്ത് കടിക ക്ഷീരോല്പാദക സംഘത്തിലെ ക്ഷീരകർഷകർക്കുള്ള റിവോൾവിംഗ് ഫണ്ട്‌ ജില്ലാ പഞ്ചായത്ത് അംഗം സി.കൃഷ്ണകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് കെ.സി.ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോബോയ് ജോസഫ് സ്വാഗതം പറഞ്ഞു. ക്ഷീര കർഷകർക്കുള്ള സ്‌കോളർഷിപ്പ് വിതരണം ഡയറി ഫാം ഇൻസ്ട്രക്ടറ്റർ സജി വിജയനും, ക്ഷീരകർഷകർക്കുള്ള ഇൻസെന്റീവ് വിതരണം ഏഴംകുളം പഞ്ചായത്തംഗം ഷീബ അനിയും ഗുണനിലവാരമുള്ള പാൽ നൽകിയ കർഷകനുള്ള അവാർഡ് സാംമാത്യുവിനും ചടങ്ങിൽ സമ്മാനിച്ചു.