മല്ലപ്പള്ളി: സമീപപാത തകർന്ന ഏഴു മാസം കഴിഞ്ഞിട്ടും വെണ്ണിക്കുളം കോമളത്ത് താല്ക്കാലിക പാലം നിർമ്മിക്കാത്തതിൽ പ്രതിഷേധം ശക്തമാക്കുന്നു. കോമളത്തെ ജനകീയവേദിയുടെ സന്ദേശ യാത്രയും സമര പ്രഖ്യാപന കൺവെൻഷനും ഇന്ന് 1.30ന് നടക്കും പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായിരിക്കും സന്ദേശയാത്രാപര്യടനം നടക്കുക. 5ന് സന്ദേശയാത്ര കോമളം കാണിക്ക മണ്ഡപം ജംഗ്ഷനിൽ സമാപിക്കുമെന്ന് ജനകീയവേദി രക്ഷാധികാരി ഫാ.അനൂപ് സ്റ്റീഫൻ, ഉണ്ണികൃഷ്ണൻ താന്നിക്കൽ എന്നിവർ അറിയിച്ചു.