തിരുവല്ല: കവിയൂർ കോട്ടൂർ കുടുംബയോഗത്തിന്റെ 30 -ാം വാർഷികവും ശ്രീനാരായണ ഗുരുദേവൻ കോട്ടൂർ കുടുംബം സന്ദർശിച്ചതിന്റെ ശതാബ്ദി സ്മാരക സമർപ്പണവും ഇന്ന് കവിയൂർ എസ്.എൻ.ഡി.പി. ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8.30ന് കോട്ടൂർ പോസ്റ്റ് ഒാഫിസിന് സമീപം ശതാബ്ദി സ്മാരക സമർപ്പണം ശിവഗിരി മഠത്തിലെ സ്വാമി അസ്പർശാനന്ദ നിർവഹിക്കും. എസ്.എൻ.ഡി.പി.യോഗം മുൻ പ്രസിഡന്റ് സി.കെ.വിദ്യാസാഗർ, തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ എന്നിവർ പങ്കെടുക്കും. 10ന് വാർഷിക സമ്മേളനത്തിൽ മുതിർന്ന അംഗങ്ങളെ ആദരിക്കും. തിരഞ്ഞെടുപ്പ്, കലാപരിപാടികൾ, സഹായവിതരണം എന്നിവയുണ്ടാകും.