devid
എം.ഒ. ഡേവിഡ്

തുമ്പമൺ : പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂൾ മുൻ ഹെഡ് മാസ്റ്ററും, തുമ്പമൺ എം.ജി. ഹൈസ്കൂൾ മുൻ അദ്ധ്യാപകനുമായ തുമ്പമൺ മഠത്തിൽ എം.ഒ. ഡേവിഡ് (89) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ന് തുമ്പമൺ സെന്റ് മേരീസ് ഒാർത്തഡോക്സ് പള്ളിയിൽ. ഭാര്യ കൊട്ടാരക്കര ചിറയിൽ കുടുംബാംഗം പി. ആച്ചിയമ്മ (കടമ്പനാട് സെന്റ് തോമസ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക) മക്കൾ : ആനി എം.ഡേവിഡ്, തോമസ് എം.ഡേവിഡ് (കൈറ്റ് മാസ്റ്റർ ട്രെയിനർ, പത്തനംതിട്ട) മരുമക്കൾ: ഷാജി മഠത്തിലേത്ത് , ജൂലിയറ്റ് മേരി ജോർജ് (കൊട്ടാരക്കര സെന്റ് ഗ്രീഗോറിയോസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക).