jci-1
ജെ.സി.ഐ ചെങ്ങന്നൂർ ടൗണിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ നേതൃത്വ പരിശീലന കളരി ശ്രീ അയ്യപ്പാ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. പകാശ് കെ.സി ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: ജെ.സി.ഐ ചെങ്ങന്നൂർ ടൗണിന്റെ നേതൃത്വത്തിൽ ഇരമില്ലിക്കര ശ്രീഅയ്യപ്പ കോളേജിലെ വിദ്യാർത്ഥികൾക്ക് നേതൃത്വ പരിശീലന കളരി നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.പകാശ് കെ.സി ഉദ്ഘാടനം ചെയ്തു. ജ.സി.ഐ ചെങ്ങന്നൂർ ടൗൺ പ്രസിഡന്റ് ഫിലിപ്പ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടോണി കുതിരവട്ടം, മേഖല കോ-ഓർഡിനേറ്റർ സുധേഷ് പ്രീമിയർ പ്രസംഗിച്ചു.ജെ.സി.ഐ മേഖല വൈസ് പ്രസിഡന്റ് ശ്യാം കുമാർ വി പരിശീലന ക്ലാസ് നയിച്ചു.