
പത്തനംതിട്ട : ജില്ലയിലെ നാല് സ്‌കൂളുകളുടെ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ 3.30ന് നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. മന്ത്രി വീണാജോർജ്, ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ മാത്യു ടി.തോമസ്, കെ.യു.ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ തുടങ്ങിയവർ പങ്കെടുക്കും. കോഴഞ്ചേരി ഗവ.ഹൈസ്‌കൂൾ, ഗവ.എച്ച്.എസ്.എസ് തോട്ടക്കോണം, പൂഴിക്കാട് ജി.യു.പി.എസ്, മേപ്രാൽ ഗവ.സെന്റ് ജോൺസ് എൽ.പി.എസ് എന്നിവയുടെ കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുക.