ചെങ്ങന്നൂർ: സ്‌നേഹസാന്ദ്രമായ് 2022 ഇന്ന് രാവിലെ 11ന് ചെങ്ങന്നൂർ നഗരസഭാ കോൺഫറൻഹാളിൽ കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് മുഖ്യ പ്രഭാഷണം നിർവഹിക്കും. നഗരസഭാ കൗൺസിലർ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിക്കും. ചെങ്ങന്നൂർ ജില്ലാ ആശുപത്രി ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ് കെ.പുഷ്പലത,ജീവനക്കാരായ ലേഡി ഹെൽത്ത് ഇൻസ്‌പെക്ടർ വി.ആർ.വത്സല, പാലിയേറ്റീവ് കെയർ സ്റ്റാഫ് നേഴ്‌സ് റൂബി തോമസ്, പാലിയേറ്റീവ് കെയർ നേഴ്‌സ് സി.എസ്.മഞ്ജുമോൾ,പാലിയേറ്റീവ് ഫിസിയോതെറാപ്പിസ്റ്റ് എസ്.ദിവ്യ,നഗരസഭ 23-ാം വാർഡ് ആശാപ്രവർത്തക രമണി വിഷ്ണു, മികച്ച കാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് ചെങ്ങന്നൂർ ഐ.എം.എ പ്രസിഡന്റ് ഡോ.ഉമ്മൻ വർഗീസ്, റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.ആർ.ജയകൃഷ്ണൻ, ലയൺസ് ക്ലബ് മുൻ ഡിസ്ട്രിക്ട് ഗവർണർ ജി.വേണുകുമാർ, എന്റെ കല്ലിശേരി വാട്‌സ് ആപ്പ് ഗ്രൂപ്പ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സജി വർഗീസ് പാറപ്പുറം, പൊതു പ്രവർത്തകനായ കല്ലിശേരി ഈരയിൽ വീട്ടിൽലിജോ , മികച്ച മാദ്ധ്യമ പ്രവർത്തനങ്ങൾക്ക് കേരള കൗമുദി ചെങ്ങന്നൂർ ബ്യൂറോ ലേഖകൻ ടി.എസ്.സനൽകുമാർ,മലയാള മനോരമ ചെങ്ങന്നൂർ ബ്യൂറോ ലേഖകൻ അനീഷ് വി.കുറുപ്പ്, മികച്ച കുടുംബശ്രീ വനിതാ സംരംഭക കുടവയറൻസ് കിച്ചൺ ഉടമ ഗീതാ വിജയൻ, പുത്തൻകാവ് നമ്മൾ യുവജന കൂട്ടായ്മ, എന്റെ ചെങ്ങന്നൂർ നവമാദ്ധ്യമ കൂട്ടായ്മ, ഹാർട്ട് ഒഫ് ചെങ്ങന്നൂർ ഫെയ്‌സ്ബുക്ക് കൂട്ടായ്മ, ഗ്ലോബൽ പ്രവാസി കോൺഗ്രസ് ആലപ്പുഴ, വോയ്‌സ് ഒഫ് ചെങ്ങന്നൂർ ഫേസ് ബുക്ക് കൂട്ടായ്മ എന്നിവരെയാണ് ചടങ്ങിൽ ആദരിക്കുന്നത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ എസ്.ശ്രീകല, വൈസ് ചെയർപേഴ്‌സൺഷീജാ ഉദയൻ, 23-ാം വാർഡ് എ.ഡി.എസ്.ചെയർപേഴ്‌സൺ ടി.കെ.പുഷ്പ, വൈസ് ചെയർപേഴ്‌സൺ ഉഷാ സത്യൻ, സെക്രട്ടറി പി.എ അനുഷ, സി.ഡി.എസ് ഉപസമിതി കൺവീനർമാർ, 23-ാം വാർഡ് എ.ഡി.എസ്, അയൽക്കൂട്ടം ഭാരവാഹികൾ എന്നിവരേയും ചടങ്ങിൽ അനുമോദിക്കും.