ചെങ്ങന്നൂർ: കുന്തീ ദേവിയാണ് മഹാഭാരതത്തിലെ സ്തീ കഥാപാത്രങ്ങളിൽ മുഖ്യസ്ഥാനം അലങ്കരിക്കുന്നതെന്ന് പ്രൊഫ. രാമവർമ്മ രാജ പറഞ്ഞു .പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന രണ്ടാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്ര വേദിയിൽ മഹാഭാരതത്തിലെ സ്ത്രീ കഥാപാത്രങ്ങൾ എന്ന വിഷയത്തെ അധികരിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം. സ്വാമി പ്രഹ്ളാദ ചൈതന്യ കോട്ടയം അനുഗ്രഹ പ്രഭാഷണം നടത്തി. സത്രാചാര്യൻ മുംബൈ ചന്ദ്രശേഖര ശർമ്മ, ബി.ജയപ്രകാശ് എന്നിവർപ്രഭാഷണം നടത്തി. ഇന്ന് രാവിലെ 10 ന് പൃഥഗാത്മത പൂജയും സർവൈശ്വര്യ പൂജയും നടക്കും. 2ന് നടക്കുന്ന സത്രസമാപന സഭയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ അദ്ധ്യക്ഷത വഹിക്കും. 6ന് അഞ്ച് ദേവന്മാരുടെയും കൂടിപ്പിരിയൽ ചടങ്ങ്