പന്തളം: നിയന്ത്രണംവിട്ട കാറിടിച്ച് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു.കുരമ്പാല പവിത്രം സ്റ്റോർ ഉടമ പന്തളം,കുരമ്പാല സൗത്ത് കൃഷ്ണഭവനം കെ.സി. സജികുമാർ (49) ആണ് മരിച്ചത്. ഏപ്രിൽ 24 ന് രാവിലെ 9.45 ന് എം സി റോഡിൽ കുരമ്പാല ജംഗ്ഷന് സമീപത്ത് നിന്ന് മത്സ്യം വാങ്ങിയ ശേഷം സ്‌കൂട്ടറിൽ കയറാൻ തുടങ്ങുമ്പോളായിരുന്നു അപകടം സംസ്‌കാരം പിന്നീട്‌ ഭാര്യ: മായാദേവി. മക്കൾ: വൈഷ്ണവ് , പാർവതി. എസ്.നായർ