29-accident-death-santhos
സന്തോഷ്

പന്തളം : കാറിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. കുരമ്പാല വള്ളികാവിനാൽ (സന്തോഷ് ഭവനം ) ശശിയുടെ മകൻ സന്തോഷ് (30) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ എം.സി.റോഡിൽ ഇടയാടി സ്‌കൂൾജംഗ്ഷനിലാണ് അപകടം. റോഡ് മുറിച്ച് കടക്കുമ്പോൾഅടൂർ ഭാഗത്ത് നിന്ന് പന്തളത്തേക്ക് വന്ന കാർ ഇടിച്ചാണ് അപകടം. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: ശാരിക. മകൾ : അ​മൃത.