simaja-photo
കാണാതായ അപർണ

പത്തനാപുരം: വീ‌ഡിയോ എടുക്കുന്നതിനിടെ മൂന്ന് വിദ്യാർത്ഥികൾ കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ടു. സഹോദരങ്ങളായ രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ ഇനിയും കണ്ടെത്താനായില്ല.

പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായ കോന്നി കൂടൽ ചെമ്പിൽ പറമ്പിൽ വീട്ടിൽ മനോജിന്റെ മകൾ അപർണയെയാണ് കാണാതായത്. അനുഗ്രഹയെയും സഹോദരൻ അഭിനവിനെയുമാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. അപർണയുടെ മാതാവ് സ്മിജ മനോജ് കേരളകൗമുദി കൂടൽ ഏജന്റുകൂടിയാണ്.

പത്തനാപുരം വെള്ളാറമൺ കടവിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. സഹപാഠിയായ അനുഗ്രഹയുടെ വീട്ടിലെത്തിയതായിരുന്നു അപർണ. അനുഗ്രഹയും സഹോദരനും ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ അഭിനവും ഒന്നിച്ചാണ് കല്ലടയാറ്റിന്റെ തീരത്ത് ഫോട്ടോയും വീഡിയോയും എടുക്കാനെത്തിയത്.

ഇതിനിടെ അപർണ ആറ്റിൽ വീണു. രക്ഷപ്പെടുത്തുന്നതിനിടെയാണ് മറ്റ് രണ്ടുപേരും ആറ്റിൽ വീണത്. അനുഗ്രഹയും അഭിനവും അത്ഭുതകരമായി രക്ഷപ്പെട്ടങ്കിലും അപർണ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.

തുടർന്ന് ഫയർഫോഴ്സും പൊലീസും നാട്ടുകാരും സന്ധ്യവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് തെരച്ചിൽ തുടരും.