road
നവീകരിച്ച മുക്കുഴി പൊതീപ്പാട് റോഡ് ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: നവീകരിച്ച മലയാലപ്പുഴ മുക്കുഴി പൊതീപ്പാട് റോഡ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ നവീകരണ പ്രവർത്തികൾ നടന്നത്. മുക്കുഴിയേയും പൊതീപ്പാടിനെയും തമ്മിൽ വേഗത്തിൽ ബന്ധിപ്പിക്കുന്ന റോഡ് തകർന്ന് കിടക്കുകയായിരുന്നു. അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിനെ പൊതീപ്പാടുമായി ബന്ധിപ്പിക്കുന്ന റോഡിലൂടെ ദിവസേന നിരവധി പേരാണ് യാത്ര ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീലാകുമാരി ചാങ്ങയിൽ അദ്ധ്യക്ഷത വഹിച്ചു.