പള്ളിക്കൽ: കാർഷിക സർവകലാശാലയുടെ കീഴിൽ വരുന്ന അഖിലേന്ത്യാ ഏകോപിത ഔഷധ സസ്യ - സുഗന്ധ തൈലവിള ഗവേഷണ കേന്ദ്രത്തിന്റെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തിൽ പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കർഷകർക്ക് ഔഷധ സസ്യങ്ങളുടെ തൈ വിതരണവും പരിശീലനവും നടത്തി. കാട്ടുപന്നിയെ തുരത്താനുതകുന്ന ചെത്തി കുടുവേലി കസ്തൂരി മഞ്ഞൾ,തുടങ്ങിയ ഔഷധ സസ്യങ്ങളും കാർഷിക യന്ത്രങ്ങളുമാണ് വിതരണം നടത്തിയത്. പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം വൈസ് പ്രസിഡന്റ് എം.മനു നിർവഹിച്ചു പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷീനാ റെജി അദ്ധ്യക്ഷത വഹിച്ചു. കാർഷിക സർവകലാശാല അസി.പ്രൊഫസർ ഡോ.പി.വി സിന്ധു , പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധു ജെയിംസ്, സി.പി സിന്ധു മോൾ, കൃഷി ഓഫീസർ റോണി വർഗീസ്, അസി. കൃഷി ഓഫീസർ ജിനീഷ് എന്നിവർ പ്രസംഗിച്ചു.