കവിയൂർ: എസ്.എൻ.ഡി.പി യോഗം കവിയൂർ ശാഖയിൽ ഇന്ന് എൽ.കെ.ജി. മുതൽ പ്ലസ്ടുവരെയുള്ള 97 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖായോഗം പ്രസിഡന്റ് സി.എൻ.ഷാജി ചാമയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജയപ്രകാശ്, കെ.ജി.രാജപ്പൻ, പി.പി. മണിരാജ്, രാമൃഷ്ണൻ, രമേശൻ, സുഷമാവാസു, ശാന്തമ്മ പുരുഷൻ എന്നിവർ പങ്കെടുത്തു.