മല്ലപ്പള്ളി : എഴുമറ്റൂർ 1156-ാം എസ്.എൻ.ഡി.പി ശാഖാ നാലാം പ്രാർത്ഥന യൂണിറ്റിന്റെ വാർഷികവും കുടുംബ സംഗമവും നടത്തി. യോഗം ഇൻ പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി പ്രതീഷ് കെ.ആർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സന്തോഷ് സായി സംഘടനാ സന്ദേശം നല്കി.അനിതാ പ്രതീഷ്, ജയൻ ഇ.ജി, സനോജ് തോമ്പിൽ,രാജി ബിജു,വിജി സനോജ്, അനിജപ്രസാദ്, സുധാ സുധൻ എന്നിവർ സംസാരിച്ചു.കൺവീനറായി പൊന്നമ്പിളി ജോയിന്റ് കൺവീനറുമാരായി സുനിത ബിനു, രാജി അനുരാജ് തിരഞ്ഞെടുത്തു.