പന്തളം: സേവാഭാരതി പന്തളം കടയ്ക്കാട് വടക്ക് ഉപസമിതി, കടയ്ക്കാട് വടക്ക് 7ാം ഡിവിഷനിൽ ഏഴു പേര് അടങ്ങുന്ന കുടുംബത്തിന് വേണ്ടി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനവും, ഉപഹാര സമർപ്പണവും സേവാഭാരതി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നടൻ കൃഷ്ണ പ്രസാദ് നിർവഹിച്ചു. ചടങ്ങിൽ, മാന്യയ ജില്ലാ സംഘചാലക് സി.കെ രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ പന്തളം നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ്, വാർഡ് കൗൺസിലർ കെ.ആർ രവി, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് എം.ബി ബിനുകുമാർ, ബി.ജെ.പി പന്തളം മുൻസിപ്പൽ പ്രസിഡന്റ് ഹരികുമാർ കൊട്ടേത്ത്, ബി.ജെ.പി പന്തളം മുൻസിപ്പൽ സെക്രട്ടറി ജി.അരുൺ കുമാർ, അയ്യപ്പ സേവാ സമാജം ജില്ലാ സമിതി അംഗം വേണുഗോപാൽ, സേവാഭാരതി പന്തളം സമിതി ട്രഷറർ ഗണേഷ് കുമാർ, സേവാഭാരതി കടയ്ക്കാട് വടക്ക് ഉപസമിതി കൺവീനർ ജയപ്രകാശ് മാണാൽ, ശശി പുത്തേത്ത്, രമേശ് തെക്കേടത്ത്, സന്തോഷ് പുള്ളിയിൽ തുടങ്ങി വിവിധ പരിവാർ പ്രസ്ഥാനങ്ങളുടെ കാര്യകർത്താക്കളും പങ്കെടുത്തു.