ഏഴംകുളം : ഗ്രാമ പഞ്ചായത്തിലെ തൊടുവക്കാട് വാർഡിൽ കാവാടി കേന്ദ്രീകരിച്ച് മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി വയോജന ക്ലബ് രൂപീകരിക്കുന്നു. സി.പി.എം കാവാടി ബ്രാഞ്ചിന്റെ പരിധിയിൽ വരുന്ന 146 വീടുകൾ കേന്ദ്രീകരിച്ചാണ് മദർതെരേസ വയോജന ക്ഷേമ ക്ലബ് പ്രവർത്തനം ആരംഭിക്കുന്നത്. വാർദ്ധക്യത്തിലെ ഒറ്റപ്പെടലും രോഗങ്ങളും മൂലം നിരവധി പേരാണ് ജീവിതം തള്ളിനീക്കുന്നത്. ഇവർക്ക് ആശ്വാസമെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് നടപ്പിലാക്കും. മുതിർന്ന പൗരന്മാരുടെ ഇപ്പോളത്തെ അവസ്ഥ പഠിക്കുന്നതിന് വേണ്ടി സർവേ നടത്തും. തുടർന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വയോജന സൗഹൃദ പദ്ധതികൾ നടപ്പിലാക്കും. മദർതെരേസ വയോജന ക്ഷേമ ക്ലബ് രൂപീകരണവും ക്ഷേമ പെൻഷൻകാരുടെ സംഗമവും നാളെ വൈകിട്ട് 4ന് കാവാടിയിൽ സി.പി.എം കൊടുമൺ ഏരിയ സെക്രട്ടറി എ.എൻ സലീം ഉദ്ഘാടനം ചെയ്യും.