തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല ടൗൺ ശാഖയിലെ ചാത്തമല അരുവിപ്പുറം കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം നടത്തി. യോഗം നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സന്തോഷ് ഐക്കരപറമ്പിൽ ഉദ്ഘാടനം ചെയ്തു. ചാത്തമല അരുവിപ്പുറം കുടുംബയൂണിറ്റ് പ്രസിഡന്റ് മോഹൻ കുറ്റിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കുടുംബയൂണിറ്റ് സെക്രട്ടറി ശ്യാം ചാത്തമല, വൈസ് പ്രസിഡന്റ് അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.