മിത്രപുരം: മിത്രപുരം ഗാന്ധിഭവൻ ഐ.ആർ. സി .എ. യിൽ ഇന്ന് പുകയില വിരുദ്ധ ദിനാചരണം നടക്കും. ഉച്ചക്ക് 1 ന് മുൻ എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിക്കും. ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ ആമുഖ പ്രഭാഷണം നടത്തും.കുടശനാട് മുരളി, എ.പി സന്തോഷ്, ഷൈലജ പുഷ്പൻ, ജയചന്ദ്രൻ ഉണ്ണിത്താൻ, എസ് അനിൽകുമാർ എന്നിവർ പ്രസംഗിക്കും.